Join News @ Iritty Whats App Group

പ്ര​ണ​യ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു;​ ഹോം​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ, സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​ല​യാ​ളി യു​വാ​വ്; മ​ക​ളെ കൊ​ന്ന​താ​ണെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം

പ്ര​ണ​യ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു;​ ഹോം​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ, സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​ല​യാ​ളി യു​വാ​വ്; മ​ക​ളെ കൊ​ന്ന​താ​ണെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം


ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഹോം ​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ. ബം​ഗ​ളൂ​രു ബെ​ന​ശ​ങ്ക​രി സ്വ​ദേ​ശി​നി സാ​യി സു​ര​ഭി​യാ​ണ് (25) മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്താ​യ മ​ല​യാ​ളി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പി.​പി. സ​ഞ്ജീ​ത് അ​ലി​യാ​ണ് (28) ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ൾ അ​മി​ത​മാ​യി ഗു​ളി​ക​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴു​ത്തി​ൽ കു​രു​ക്കോ​ടെ​യാ​ണ് സു​ര​ഭി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കാ​ണി​ച്ച് സ​ഞ്ജീ​ത് അ​ലി​യു​ടെ പേ​രി​ൽ സു​ര​ഭി​യു​ടെ അ​മ്മ ന​ന്ദി​ഗി​രി​ധാ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച അ​ലി​യാ​ണ് ഹോം ​സ്റ്റേ​യി​ൽ മു​റി​യെ​ടു​ത്ത​ത്. സു​ര​ഭി എ​പ്പോ​ഴാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​റി ഒ​ഴി​യാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ന​ന്ദി ഹി​ൽ​സി​ലെ മു​ദ്ദേ​ന​ഹ​ള്ളി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് സു​ര​ഭി. ബം​ഗ​ളൂ​രു​വി​ൽ കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ജീ​ത്.

ദീ​ർ​ഘ​നാ​ളാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും, ബ​ന്ധ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​മ്പും യു​വ​തി ഈ ​യു​വാ​വി​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യി​രു​ന്നു

Post a Comment

أحدث أقدم
Join Our Whats App Group