മാക്കൂട്ടം ചുരത്തിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് ബംഗളൂരു സ്വദേശി മരിച്ചു അപകടം കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ
ഇരിട്ടി: മാക്കൂട്ടം ചുരംറോഡിൽ പെരുമ്പാടിക്കു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശി മരിച്ചു. ബംഗളൂരു എസ് ആർ നഗറിലെ താമസക്കാരനായ രോഹിത് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ വീരാജ്പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് 1.30തോടെ മാക്കൂട്ടം ചുരത്തിൽ പെരുമ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. കൊട്ടിയൂർ ദർശനം കഴിഞ്ഞ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരുവിലേക്ക് തിരിച്ചു പോകുന്നതിനിടെ കുടകിൽ ചെങ്കല്ലിറക്കി തിരികെ കൂട്ടുപുഴയിലേക്ക് വരികയായിരുന്ന മിനി ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൂട്ടിയിടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ രോഹിത് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
إرسال تعليق