കുഞ്ഞിന് പാല്‍ കൊടുത്തതിന് പിന്നാലെ അസ്വസ്ഥത, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട്: പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലേരി ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പദികളുടെ മകള്‍ ഇനായയാണ് മരിച്ചത്. ഇന്ന് രാവിലെയോടെ കുഞ്ഞിന് പാല്‍ കൊടുത്തതിന് തൊട്ടുപിന്നാലെ അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
إرسال تعليق