Join News @ Iritty Whats App Group

അന്യ സംസ്ഥാന തീർത്ഥാടകബാഹുല്യം;വ്യാഴാഴ്ചയും കൊട്ടിയൂരിൽ വൻ ഭക്തജന തിരക്ക്

അന്യ സംസ്ഥാന തീർത്ഥാടകബാഹുല്യം;വ്യാഴാഴ്ചയും കൊട്ടിയൂരിൽ വൻ ഭക്തജന തിരക്ക്


കൊട്ടിയൂർ: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടക ബാഹുല്യം ഓരോ ദിവസവും വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിനെ ജനസാഗരമാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചയും ഒഴിവ് ദിനം അല്ലാതിരുന്നിട്ടു കൂടി കൊട്ടിയൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നിർമ്മാല്യം നീക്കി 36 കുടം അഭിഷേകം, ഉഷ പൂജ ,സ്വർണ്ണ കുടം, വെള്ളികുടം സമർപ്പണം,പന്തീരടി പൂജ , ഉച്ച ശീവേലി, ആയിരംകുടും അഭിഷേകം എന്നിവ നടന്നു. ഉത്സവക്കാലത്തെ ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന 14 നാണ് നടക്കുക. തുടർന്ന് 16 മുതൽ ചതുശ്ശത നിവേദ്യങ്ങൾ ആരംഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group