Join News @ Iritty Whats App Group

കണ്ണൂർ: വേനല്‍ച്ചൂടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് വിദ്യാലയങ്ങളില്‍ ആവേശവും പ്രതീക്ഷകളും നിറഞ്ഞ പുതിയ അധ്യയന വർഷത്തിനു തുടക്കമാകും.

കുട്ടികളെ വരവേല്‍ക്കാൻ സ്കൂളുകള്‍ ഒരുങ്ങി



ണ്ണൂർ: വേനല്‍ച്ചൂടിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് വിദ്യാലയങ്ങളില്‍ ആവേശവും പ്രതീക്ഷകളും നിറഞ്ഞ പുതിയ അധ്യയന വർഷത്തിനു തുടക്കമാകും.



രണ്ടു മാസത്തെ മധ്യ വേനലവധി ആഘോഷങ്ങള്‍ക്ക് വിട നല്‍കി കുട്ടികള്‍ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കും.

കളിയും ചിരിയും സ്വപ്നങ്ങളുമായെത്തുന്ന കുഞ്ഞുങ്ങളെ പൂക്കളും പുഞ്ചിരികളും കൊണ്ട് വരവേല്‍ക്കാൻ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വർണ ബലൂണുകളും പൂക്കളും വിദ്യാർഥികളുടെ ആദ്യ ദിനത്തെ കൂടുതല്‍ മനോഹരമാക്കും.

മധുരവും പായസവും നല്‍കി കുരുന്നുകളെ സ്വീകരിക്കാൻ അധ്യാപകരും സ്കൂള്‍ അധികൃതരും സജ്ജമാണ്. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ പരിപാടികളോടെയാണ് വിദ്യാലയങ്ങള്‍ പുതിയ അധ്യയന വർഷത്തെ വരവേല്‍ക്കുന്നത്. തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ പരിശോധനയും സ്കൂളുകളില്‍ പൂർത്തീകരിച്ചു. പുതുതായി പ്രവേശനം നേടുന്ന കുട്ടികളടക്കമുള്ള എല്ലാ വിദ്യാർഥികള്‍ക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് ആവേശം പകരാൻ അധ്യാപകരും വിദ്യാർഥികളും പ്രത്യേക ശ്രദ്ധ നല്‍കും. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ നടക്കും. വി.കെ. സനോജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയാകും. കണ്ണൂർ ഡിഡിഇ ഡി. ഷൈനി പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉപഹാരം നല്‍കും. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാലക്ഷ്മി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ വി. രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

ബഡ്സ് സ്കൂള്‍ ജില്ലാ തല പ്രവേശനോത്സവം ഇന്നു രാവിലെ 11ന് മുണ്ടേരി അയ്യപ്പൻ മല ബഡ്സ് സ്കൂളില്‍ ടി. ഒ. മോഹനൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റംസീന അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി. വിഷ്ണു രാജ് മുഖ്യാതിഥിയാകും.

Post a Comment

أحدث أقدم
Join Our Whats App Group