കണ്ണൂര്‍ നഗരത്തിലെ ബാങ്കില്‍ സ്ത്രീ നിക്ഷേപിച്ച പണത്തില്‍ 8 കള്ളനോട്ടുകള്‍ പിടികൂടി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ബാങ്കില്‍ നിക്ഷേപിച്ചപണത്തില്‍ എട്ട് കള്ള നോട്ടുകള്‍ 500 രൂപ യുടെ എട്ട് കള്ളനോട്ടുകളാണ് പിടികൂടിയത്.
സംഭവത്തില്‍ ബാങ്ക് മാനേജറുടെ പരാതി യില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.കഴിഞ്ഞ മെയ് 29 ന് കണ്ണൂർ കെ.വി.ആർ ടവറില്‍ പ്രവർ ത്തിക്കുന്ന എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഏച്ചൂർ സ്വദേശിനി നിക്ഷേപിച്ച നോട്ട് കെട്ടില്‍ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികള്‍ കണ്ടെത്തിയത്. സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്ന 4,26,000രൂ പയില്‍ നിന്നാണ് എട്ട് വ്യാജ കറൻസികള്‍ കണ്ടെടുത്തത്.
ഇവ പോലീസിന് കൈമാറി. ടൗണ്‍ പോലീസ് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു.ഏറെനാളുകള്‍ക്ക് ശേഷമാ ണ് വീണ്ടും കണ്ണൂരില്‍ കള്ള
നോട്ട് കണ്ടെത്തുന്നത്. നിക്ഷേപിച്ച സ്ത്രീക്ക് കുറ്റകൃത്യവു മായി നേരിട്ട് ബന്ധമില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്, ആരെങ്കിലും കൈമാറി യ പണം ബാങ്കില്‍ നിക്ഷേപി ച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർക്ക് പണം കൈമാറിയ ആളെ ഉള്‍ പ്പെടെ പ്രതിയാക്കി നോട്ടിന്റെ ഉറവിടം കണ്ടെത്താൻ അന്വേ ഷണം നടത്തുമെന്ന് കണ്ണൂർ ടൗണ്‍ പൊലീസ് അറിയിച്ചു.
إرسال تعليق