സംസ്ഥാനത്ത് ഷിഗെല്ലാ രോഗം പടരുന്നു; തിരുവന്തപുരത്തും കൊല്ലത്തും 5 പേർക്ക് രോഗം സ്ഥിരീകരിച്ചു; മുൻകരുതൽ വേണമെന്ന് അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് സ്വദേശികളായ കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്
കൊല്ലം ജില്ലയിലും ഇന്ന് രണ്ട് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പരവൂർ, പാലത്തറ സ്വദേശികളായ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്.
വയനാട് ജില്ലയിൽ നിലവിൽ ഒന്പത് കുട്ടികൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. നേരത്തേ കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.
إرسال تعليق