പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബെൽ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണം എന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
إرسال تعليق