Join News @ Iritty Whats App Group

‘തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

‘തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ


സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് സിഎജി പറയുന്നു.തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി ആണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി.

സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.

ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് സിഎജി റിപ്പോർട്ട് വിശദമാക്കുന്നത്. മുൻസർക്കാരിന് ധനമാനേജ്മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 2024- 25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് സഭയിൽ അവതരിപ്പിച്ചത്.

ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവിൽ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോർട്ട് വിശദമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group