ഓപ്പറേഷൻ തൂഫാൻ;അങ്ങാടിക്കടവിലെ വാടകവീട്ടിൽ നിന്നും 29 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങൾ പിടിക്കൂടി
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ തിരുവന്തപുരം മാർത്താണ്ഡം സ്വദേശി പുഷ്‌പരാജിൻ്റെ അങ്ങാടിക്കടവിലെ വാടക വീട്ടിൽ നിന്നും 29 ചാക്കുകളിലായി സൂക്ഷിച്ച 21000 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കരിക്കോട്ടക്കരി പോലീസും ഡാൻസാഫും ചേർന്ന നടത്തിയ പരിശോധനയിലാണ് അങ്ങാടിക്കടവ് ഹയർ സെക്കൻഡറി സ്‌കൂളിന് പിന്നിൽ വാടക വീട്ടിൽ സൂക്ഷിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് . പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന .
തേനീച്ച കൃഷിയുടെ മറവിൽ ആയിരുന്നു പ്രതിയുടെ നിരോധിത പുകയില ഉൽപങ്ങളുടെ മൊത്തക്കച്ചവടം. മുൻപ് രണ്ടുതവണ സമാനമായ കേസിൽ ചാക്കുകണക്കിന് പുകയില ഉല്പന്നവുമായി പ്രതി പോലീസ് പിടിയിലായിട്ടുണ്ട് . ഓരോ തവണയും പിടിയിലാകുമ്പോൾ വാടകവീടുകൾ മാറ്റി പുതിയ സ്ഥലങ്ങൾ കണ്ടെത്തിയാണ് പ്രതിയുടെ കച്ചവടം . പിടിയിലാകുമ്പോഴെല്ലാം പിഴകെട്ടി വെളിയിൽ ഇറങ്ങിയ പ്രതി അതെ അനധികൃത കച്ചവടം തുടരുകയാണ് . തുച്ഛമായ ഫൈൻ മാത്രമാണ് ഇത്തരം കേസുകളിൽ ഈടാക്കുന്നത് എന്നതാണ് പ്രതികൾ വീണ്ടും ഇത്തരം കച്ചവടത്തിലേക്ക് തിരിയാൻ കാരണം .
പരിശോധനയിൽ കരിക്കോട്ടക്കരി എസ്ഐ എം.ജെ. ബെന്നി, സിപിഒമാരായ റോയ് തോമസ്, എം. ശ്രീനാഥ്, ശ്രീജിത്ത് എന്നിവരും ഡാൻസാഫ് അംഗങ്ങളും പങ്കെടുത്തു.
إرسال تعليق