Join News @ Iritty Whats App Group

മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺവെയിങ് സ്റ്റോറുകൾ, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍; പ്രഖ്യാപനവുമായി മന്ത്രി

മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺവെയിങ് സ്റ്റോറുകൾ, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍; പ്രഖ്യാപനവുമായി മന്ത്രി


തിരുവനന്തപുരം: നെല്ല് സംഭരണതിന് കൃത്യമായ സംവിധാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോ നെല്ല് സംഭരണത്തിന് സ്ഥിര സംവിധാനമുണ്ടാക്കുമെന്നും കർഷകർക്ക് കൃത്യമായ തുക ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇ-പോസ് മെഷീനെ വെയിങ് സ്കെയിൽ സിസ്റ്റത്തില്‍ കൊണ്ട് വരും. യഥാർത്ഥ തൂക്കത്തിൽ ഭക്ഷ്യധന്യാ വിതരണം നടക്കും. മുൻഗണന കാർഡുകാരുടെ മാനദണ്ഡത്തിൽ മാറ്റം കൊണ്ട് വരും. മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം നൽകുന്നതും പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന സപ്ലൈകോ കോൺവെയിങ് സ്റ്റോറുകൾ കൊണ്ട് വരും. സപ്ലൈകോ മെഡിക്കൽ ഷോപ്പുകൾ കൂടുതൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group