Join News @ Iritty Whats App Group

ഇരിട്ടി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ ഇരിട്ടി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം

ഇരിട്ടി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ ഇരിട്ടി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം


ഇരിട്ടി: ഇരിട്ടി ടൗണില്‍ വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ടൗണില്‍ ട്രാഫിക് പരിഷ്‌കരണം ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ ഇരിട്ടി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ വ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നഗരസഭാ ഹാളിലാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്.

തലശ്ശേരി,കണ്ണൂർ തുടങ്ങിയ ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർ വാഹനങ്ങൾ റോഡരകിലെ എമർജൻസി പാർക്കിംഗിലും റോഡരുകിലും നിർത്തി ബസ്സിൽ യാത്ര തുടരുന്നു. ഈ രീതിയിൽ വാഹനങ്ങൾ ദീർഘനേരം നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി. 
ഇത്തരം വാഹനങ്ങൾ നഗരസഭയുടെ പേ പാർക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.
 
ടൗണിൽ അര മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.
കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്ത ഭാഗങ്ങളിൽ കൈവരികൾ സ്ഥാപിക്കും.
പഴഞ്ചേരി മുക്കിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നു ചെയർപേഴ്സൺ അറിയിച്ചു.
ടൗണിലെ വിവിധ സ്ഥലങ്ങളിലെ മാഞ്ഞുപോയ സീബ്ര ലൈനുകൾ വീണ്ടും അടയാളപ്പെടുത്താനും തീരുമാനമായി


Post a Comment

أحدث أقدم
Join Our Whats App Group