Join News @ Iritty Whats App Group

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനിടെയാണ് ഡെങ്കിപ്പനിയുടെ വ്യപനം. ചൊവ്വാഴ്ച 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പാലക്കാട്ട്‌ ഒരാൾ ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 47 പേർക്കാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരിൽ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയിൽ 10 പേർക്കു വീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 22 പേർക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണമുണ്ടായി. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേർക്ക് ഷിഗെല്ലയും രണ്ടുപേർക്ക് ചിക്കുൻഗുനിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group