Join News @ Iritty Whats App Group

മാങ്ങ പറിക്കുന്നതിനി‌ടെ കൈവിട്ടു താഴേക്കു പതിച്ച 15 കാരൻ ചെന്നു വീണത് വീടിന്റെ ഗേറ്റിനുമുകളിലേക്ക്, വായില്‍ കമ്പി തുളച്ചുകയറി, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുറിച്ചുമാറ്റിയ കമ്പിയോടെ!!

മാങ്ങ പറിക്കുന്നതിനി‌ടെ കൈവിട്ടു താഴേക്കു പതിച്ച 15 കാരൻ ചെന്നു വീണത് വീടിന്റെ ഗേറ്റിനുമുകളിലേക്ക്, വായില്‍ കമ്പി തുളച്ചുകയറി, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുറിച്ചുമാറ്റിയ കമ്പിയോടെ!!


ലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ കൈവിട്ട് താഴേക്കു പതിച്ച 15 കാരൻ വീടിന്റെ ഗേറ്റിനുമുകളിലേക്ക്, ഗേറ്റിന്റെ കമ്പി വായില്‍ തുളച്ചുകയറി വിദ്യാർഥിക്ക് പരുക്ക്.

സിയാംകണ്ടം പാലശ്ശേരി പറമ്പില്‍ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിനാണ് പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ വീടിന്റെ ടെറസ്സില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ താഴേക്കു വീഴുകയായിരുന്നു.

വീഴ്ചയില്‍ ഗേറ്റിന്റെ കമ്പികള്‍ വായില്‍ തുളച്ചുകയറി. വിവരം അറിഞ്ഞെത്തിയ അയല്‍വാസികളും മറ്റുള്ളവരും ചേർന്ന് ഗേറ്റിന്റെ കമ്പികള്‍ അറുത്തുമാറ്റി വായയില്‍ തുളഞ്ഞുകയറിയ കമ്പിയുള്‍പ്പെടെ ഗേറ്റിന്റെ ഭാഗവുമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

തുടർന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച്‌ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി വായില്‍തുളഞ്ഞുകയറിയ ഭാഗമൊഴികെയുള്ള ഗേറ്റിന്റെ കമ്പികള്‍ വായില്‍ നിന്ന് മുറിച്ചുമാറ്റി. വെള്ളിമാടുകുന്ന് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനില്‍നിന്ന് സീനിയർ ഫയർ ഓഫീസർ എൻ. ബിനീഷിന്റെ നേതൃത്വത്തില്‍ അനീഷ്‌കുമാർ, അഷ്റഫ്, സി.പി. നിഷാന്ത്, എം.വി. അരുണ്‍, ഇ.എ. അരുണ്‍ എന്നിവർ ചേർന്നാണ് കമ്പികള്‍ മുറിച്ചുമാറ്റിയത്. അതേസമയം വായയില്‍ തറച്ചുകിടക്കുന്ന കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group