Join News @ Iritty Whats App Group

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും


സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു പ്രശ്നമില്ല. സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല.

അതേസമയം ഇന്ന് കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group