Join News @ Iritty Whats App Group

എന്തൊരു പൊല്ലാപ്പാണിത്...പണം കടം വാങ്ങിയാല്‍ ഇനി കുടുങ്ങും! സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയാലും 100 ശതമാനം പിഴ വരാൻ സാധ്യത

എന്തൊരു പൊല്ലാപ്പാണിത്...പണം കടം വാങ്ങിയാല്‍ ഇനി കുടുങ്ങും! സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയാലും 100 ശതമാനം പിഴ വരാൻ സാധ്യത


ന്യൂഡല്‍ഹി:  സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കറൻസി നോട്ടുകളായി പണം കടം വാങ്ങുന്നവർ ജാഗ്രതൈ.പരിധി വിട്ടാല്‍ വാങ്ങിയ തുകയോളം തന്നെ പിഴയൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്.

20,000 രൂപക്ക് മുകളില്‍ കറന്‍സിയുടെ രൂപത്തില്‍ പണം കടം വാങ്ങിയാലാണ് പിഴ നല്‍കേണ്ടി വരിക. ഒരു ലക്ഷം രൂപ കറന്‍സിയുടെ രൂപത്തില്‍ ഒരാളില്‍ നിന്ന കടം വാങ്ങിയാല്‍ അതിന് ഒരു ലക്ഷം വരെ പിഴയൊടുക്കേണ്ടി വന്നേക്കാം. ഇതുപ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകളെല്ലാം ബാങ്ക് വഴി നടത്തുക. ഇതിനായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കാം.

ഇത്തരം ഇടപാടുകളില്‍ പണം നല്‍കിയ ആളേയും വാങ്ങിയ ആളേയും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. പിഴയൊടുക്കേണ്ട ബാധ്യത പണം നല്‍കിയ ആള്‍ക്കാണ് ഉണ്ടാവുക.

ഇതിനൊപ്പം വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂക്ക മുകളില്‍ കറന്‍സിയായി വാങ്ങിയാലും അത് കുറ്റകരമാവും. ഇതിന് 271DA സെക്ഷന്‍ പ്രകാരം പിഴ ചുമത്തും. ഇടപാടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയാലാണ് പിഴ ചുമത്തുക.

Post a Comment

أحدث أقدم
Join Our Whats App Group