കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര: ₹0 ടിക്കറ്റ് വാങ്ങണം, ഇല്ലെങ്കില്‍ പിഴ ₹500
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പ്രകാരം നാളെ മുതല്‍ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ യാത്രക്കാർ 'സീറോ-വാല്യൂ' ടിക്കറ്റുകള്‍ വാങ്ങണം.
യാത്ര പൂർണമായും സൗജന്യമാണെങ്കിലും ബസില്‍ കയറിയാല്‍ കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് കൈപ്പറ്റണം.
യാത്രാസൗജന്യമുളള ബസുകളില്‍ പ്രിയദർശനി എന്ന സ്റ്റിക്കറുണ്ടാകും. ടിക്കറ്റ് എടുക്കാതെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ഈടാക്കും. യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനും സർക്കാരില്‍ നിന്ന് കെ.എസ്.ആർ.ടി.സിക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ₹0.00 (പൂജ്യം രൂപ) രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റുകള്‍ നല്‍കുന്നത്.
Post a Comment