Join News @ Iritty Whats App Group

കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും ദുബായിലേക്കും വീണ്ടും വിമാന സര്‍വീസ് ആരംഭിച്ചു

കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും ദുബായിലേക്കും വീണ്ടും വിമാന സര്‍വീസ് ആരംഭിച്ചു


ട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ നിർത്തിയ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും വീണ്ടും സജീവമാകുന്നു.

കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും ദുബായിലേക്കുമുള്ള സർവീസ് വെള്ളിയാഴ്ച ആരംഭിച്ചു. കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും ദോഹയില്‍ നിന്ന് കണ്ണൂരിലേക്കും ശനി, ഞായർ ഒഴികെയുള്ള അഞ്ച് ദിവസങ്ങളിലാണ് ഇൻഡിഗോയുടെ സർവീസ്.

കണ്ണൂരില്‍ നിന്ന് വൈകിട്ട് 4.10ന് പുറപ്പെട്ട് 5.55ന് ദോഹയില്‍ എത്തും. അവിടെ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാനം പകല്‍ 2.50ന് കണ്ണൂരില്‍ എത്തും.
കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്തും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം 11.35ന് ദുബായില്‍ എത്തും.

ദുബായില്‍ നിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ 12.50ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.25 ന് കണ്ണൂരില്‍ എത്തും. ചൊവ്വ പുലർച്ചെ 5.35ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം എട്ടിന് ദുബായില്‍ എത്തും. ദുബായില്‍ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് പകല്‍ 2.35ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും മെയ് എഴിന് സർവീസ് തുടങ്ങും.

വ്യാഴം, ശനി ദിവസങ്ങളില്‍ എയർ ഇന്ത്യയാണ് സർവീസ് നടത്തുക. രാത്രി 8.45ന് പുറപ്പെട്ട് 10.35ന് ബഹ്റൈനില്‍ എത്തും. തിരികെ രാത്രി 11.35ന് പുറപ്പെട്ട് രാവിലെ 6.40ന് കണ്ണൂരില്‍ എത്തും.

Post a Comment

أحدث أقدم
Join Our Whats App Group