കൊട്ടിയൂർ വൈശാഖ മഹോത്സവം
ആയിരംകുടം അഭിഷേകത്തോടെ അക്കരെ സന്നിധിയിൽ നിത്യ പൂജകൾക്ക് തുടക്കമായി
കൊട്ടിയൂർ: മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കൊട്ടിയൂരിൽ അക്കരെ സന്നിധിയിൽ എത്തിച്ചേർന്നതോടെ വൈശാഖ മഹോത്സവത്തിലെ അക്കരെ സന്നിധിയിൽ നടക്കുന്ന നിത്യ പൂജകൾക്ക് തുടക്കമായി. ശനിയാഴ്ച പുലർച്ചയോടെ അക്കരെ സന്നിധിയിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള അനുമതിയും ലഭിച്ചു. ഇതോടെ ഈ വർഷത്തെ ദർശനകാലവും ആരംഭിച്ചു.
പ്രകൃതിയും മനുഷ്യനും വിശ്വാസവും ഒത്തു ചേരുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയതിന് ശേഷം കഴിഞ്ഞ വർഷം ഉത്സവാവസാനം ആചാരങ്ങളുടെ ഭാഗമായി പൂർത്തിയാക്കാതിരുന്ന ആയിരംകുടം അഭിഷേകം സ്വയംഭൂവിൽ നടന്നു. ജലാഭിഷേകം കഴിഞ്ഞതോടെ തിരുവത്താഴ പൂജ, ശ്രീവേലി, ശ്രീഭൂതബലി എന്നിവ പൂർത്തിയാക്കിയാണ് ഈ വർഷത്തെ നിത്യപൂജകൾ തുടങ്ങിയത്. രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തരാണ് ദർശനം നടത്തിയത്.
Post a Comment