Join News @ Iritty Whats App Group

പേ​​​​രാ​​​​വൂ​​​​ർ ഇ​​​നി മ​​​​ന്ത്രി മ​​​​ണ്ഡ​​​​ലം: കെ.​പി. നൂ​റു​ദ്ദീ​ന് ശേ​ഷം സ​ണ്ണി ജോ​സ​ഫി​ലൂ​ടെ പേ​രാ​വൂ​രി​ന് ല​ഭി​ച്ച​ത് വീ​ണ്ടു​മൊ​രു മ​ന്ത്രി​യെ

പേ​​​​രാ​​​​വൂ​​​​ർ ഇ​​​നി മ​​​​ന്ത്രി മ​​​​ണ്ഡ​​​​ലം: കെ.​പി. നൂ​റു​ദ്ദീ​ന് ശേ​ഷം സ​ണ്ണി ജോ​സ​ഫി​ലൂ​ടെ പേ​രാ​വൂ​രി​ന് ല​ഭി​ച്ച​ത് വീ​ണ്ടു​മൊ​രു മ​ന്ത്രി​യെ


കെ.​പി. നൂ​റു​ദ്ദീ​ന് ശേ​ഷം സ​ണ്ണി ജോ​സ​ഫി​ലൂ​ടെ പേ​രാ​വൂ​രി​ന് ല​ഭി​ച്ച​ത് വീ​ണ്ടു​മൊ​രു മ​ന്ത്രി​യെ. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ നാ​ലാം ത​വ​ണ വി​ജ​യി​ച്ച ശേ​ഷം മ​ന്ത്രി​യാ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.

‌കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നി​ട​യി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം. കെ. ​സു​ധാ​ക​ര​ന്‍റെ പി​ൻ​ഗാ​മി​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് എ​ട്ടി​നാ​ണ് സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴാ​ണ് സ​ണ്ണി ജോ​സ​ഫി​നെ തേ​ടി മ​ന്ത്രി​സ്ഥാ​ന​വു​മെ​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു​ള്ള ഏ​ക മ​ന്ത്രി​യാ​ണ് സ​ണ്ണി ജോ​സ​ഫ്.

കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ കെ.​കെ. ശൈ​ല​ജ​യെ മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് മാ​റ്റി പേ​രാ​വൂ​രി​ൽ സി​പി​എം മ​ത്സ​രി​പ്പി​ച്ച​തോ​ടെ പേ​രാ​വൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ‌്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ര​ണ്ട് ജ​ന​കീ​യ എം​എ​ൽ​എ​മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ പേ​രാ​വൂ​രി​ൽ ന​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ പ​ബ്ലി​ക്ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യും ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ്, യു​ഡി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ, ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്നു.

ഭാ​ര്യ. എ​ൽ​സി ജോ​സ​ഫ്. മ​ക്ക​ൾ: ആ​ശ റോ​സ് (സ​ഹ​ക​ര​ണ ബാ​ങ്ക് കോ​ഴി​ക്കോ​ട്), ഡോ. ​അ​ഞ്ജു​റോ​സ് (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്). മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് മാ​ത്യു (ബി​സി​ന​സ്) ഡോ. ​സാ​ൻ​സ് ബൗ​സി​ലി (റേ​ഡി​യോ​ള​ജി​സ്റ്റ്).

Post a Comment

أحدث أقدم
Join Our Whats App Group