സത്യപ്രതിജ്ഞ ചടങ്ങിന് നേതാക്കൾ എല്ലാം എത്തി; ഇളകിമറിഞ്ഞ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർ എത്തി സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Post a Comment