Join News @ Iritty Whats App Group

ക്ഷേത്രത്തിൽ നിന്നും അപമാനം നേരിട്ടു, മസ്ജിദിനുള്ളിൽ തുല്യതയുണ്ടെന്ന് തോന്നി; മതംമാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ജയ്

ക്ഷേത്രത്തിൽ നിന്നും അപമാനം നേരിട്ടു, മസ്ജിദിനുള്ളിൽ തുല്യതയുണ്ടെന്ന് തോന്നി; മതംമാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ജയ്


സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും, രാജ റാണി തുടങ്ങീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ജയ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ്ക്ക് വേണ്ടിയുള്ള പ്രചാരണങ്ങളിൽ ജയ് സജീവമായിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനും ജയ് എത്തിയിരുന്നു. ഇടയ്ക്ക് ജയ് ഇസ്‌ലാമിലേക്ക് മത പരിവർത്തനം നടത്തിയിരുന്നു. എന്നാൽ അതിനെ കുറിച്ച് അധികമൊന്നും ജയ് തുറന്നുസംസാരിച്ചിട്ടില്ല. ഇപ്പോഴിതാ മതപരിവർത്തനത്തെ കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

2011 മുതലാണ് ഇസ്ലാം മതവിശ്വാസത്തിൽ താലപര്യം കാണിച്ചുതുടങ്ങിയതെന്നും അമ്പലങ്ങളിൽ പോയപ്പോൾ അപമാനം നേരിടേണ്ടി വന്നുവെന്നും പറഞ്ഞ ജയ്, മസ്ജിദിൽ തുല്യതയുണ്ടെന്നും ഇസ്ലാം മതം പിന്തുടരാൻ തുടങ്ങിയതോടെ തന്റെ ക്യാരക്റ്റർ തന്നെ മാറാൻ തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജയ്‍യുടെ പ്രതികരണം.

"2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താല്പര്യം കാണിച്ച് പിന്തുടരാൻ തു‌ടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി.ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ​ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമുക്ക് പ്രാർഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർ മാറാൻ തുടങ്ങി." ജയ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group