Join News @ Iritty Whats App Group

സത്യപ്രതിജ്ഞ ആഹ്ലാദ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ചു; കണ്ണൂരില്‍ എട്ട് വയസുകാരൻ മരിച്ചു

സത്യപ്രതിജ്ഞ ആഹ്ലാദ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ചു; കണ്ണൂരില്‍ എട്ട് വയസുകാരൻ മരിച്ചു


ണ്ണൂർ: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച്‌ നടത്തിയ ആഹ്ലാദ പരിപാടികള്‍ക്കിടെ എട്ട് വയസുകാരൻ സ്ഫോടനത്തില്‍ മരിച്ചു.


കണ്ണൂർ അഴീക്കോട് പുന്നക്കപാറ സ്വദേശി അമാൻ ആണ് മരിച്ചത്.

പുന്നക്കപ്പാറയിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവലെയാണ് സംഭവം. അമാനും സുഹൃത്തുക്കളും ഇവിടെനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു.

Post a Comment

أحدث أقدم
Join Our Whats App Group