Join News @ Iritty Whats App Group

‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്’; വിമർശിച്ച് രാഹുൽ ഗാന്ധി

‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്’; വിമർശിച്ച് രാഹുൽ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനം നടക്കുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ് എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാജ്യത്തെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കർഷകരും യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാൻ പാടുപെടുമ്പോൾ ഉന്നത നേതൃത്വം പിആർ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ പോസ്റ്റ്

‘നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീർ കുടിക്കുമ്പോൾ, പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്നു. ബിജെപിക്കാർ അതിന് കൈയടിക്കുകയും ചെയ്യുന്നു. ഇതൊരു നേതൃത്വമല്ല, ഇതൊരു പ്രഹസനമാണ്.’

Post a Comment

أحدث أقدم
Join Our Whats App Group