ടി.കെ. ഗോവിന്ദൻ കൊടിയേരിയുടെ വീട്ടില്‍; കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ.പി. രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.
കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കൊടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവിന്ദന്റെ സന്ദർശനം.
إرسال تعليق