Join News @ Iritty Whats App Group

`മുഖ്യമന്ത്രീ സതീശാ...', എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം; മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ

`മുഖ്യമന്ത്രീ സതീശാ...', എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം; മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ


എറണാകുളം: എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.കൊച്ചി ന​ഗരത്തിൽ നിന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വി ഡി സതീശനെ സ്വീകരിക്കാനായി ആളുകൾ എത്തിയിട്ടുണ്ട്.</p><p>അതേസമയം, സ്വീകരണത്തിനിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group