‘പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി പരാജയത്തെ കാണുക’; കെ സി വേണുഗോപാലിന്റെ എസ്എസ്എല്‍സി സന്ദേശം
എസ്എസ്എല്‍സി പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാല്‍ എംപി. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണണമെന്നാണ് കെ സിയുടെ സന്ദേശം. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കണം. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് 11 ദിവസം നടന്ന കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് കാരണം അവകാശവാദം ഉന്നയിച്ച് കെ.സി രംഗത്തെത്തിയതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍, വി.ഡി.സതീശനെയാണ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. കെ സി വേണുഗോപാലിനെതിരെ സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് അണികള്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കെസിയുടെ എസ്എസ്എല്‍സി കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.
കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതല്‍ ശക്തരാക്കും. വിജയിച്ചവര്‍ മുന്നോട്ടുള്ള വഴികള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങള്‍ എക്കാലവും നിലകൊള്ളണം. ഏറെ സ്‌നേഹത്തോടെ ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേര്‍ത്തുപിടിക്കുന്നു.’
Post a Comment