Join News @ Iritty Whats App Group

അടുത്ത ആഴ്ചയോടെ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടും‌? ഗ്യാസിന്റെ വിലയിലും ഉണ്ടാകും വര്‍ദ്ധന

അടുത്ത ആഴ്ചയോടെ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടും‌? ഗ്യാസിന്റെ വിലയിലും ഉണ്ടാകും വര്‍ദ്ധന


ന്യൂഡല്‍ഹി: രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോള്‍, ഡീസല്‍ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

പെട്രോള്‍, ഡീസല്‍ വിലകള്‍ക്കൊപ്പം വീട്ടില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിനും വില വർദ്ധിപ്പിച്ചേക്കും . പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 4-5 രൂപ വരെ ഉയരും. ഗാർഹിക എല്‍ പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോർട്ടില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എണ്ണവില വർദ്ധന ഉടനുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

ഇറാൻ യുദ്ധത്തിന് പിന്നാലെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. ക്രൂഡ് വില ഉയർന്നിട്ടും പെട്രോള്‍-ഡീസല്‍ വിലകള്‍ കൂട്ടാത്തതിനാല്‍ നിലവില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കമ്പനികള്‍ കേന്ദ്രസർക്കാരിനെ അറിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താവും കേന്ദ്രത്തിന്റെ തീരുമാനമുണ്ടാവുക എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് അടുത്തിടെ വാണിജ്യ സിലിണ്ടറുകളുടെ വില വൻതോതില്‍ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് കാര്യമായി വിലകൂടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വിലകൂടി വർദ്ധിക്കുന്നതോടെ രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും.

Post a Comment

أحدث أقدم
Join Our Whats App Group