ഹണിമൂൺ കാലമാണ് ഒളികാമറയെ സൂക്ഷിക്കണം; മന്ത്രിമാരെ അനുമോദിക്കാൻ എത്തുന്നവരിൽ വിവാദ നായകർ, സംഭാഷണം രഹസ്യമല്ല; ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കരുതിയിരിക്കണമെന്നും മന്ത്രിസഭയുടെ ഹണിമൂണ്‍ കാലത്തുതന്നെ ഒളി കാമറ ഓപ്പറേഷനു സാധ്യതയെന്നും ഇന്റലിജൻസ് റിപ്പോർട്ട്. മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും ഗസ്റ്റ്ഹൗസുകളിലും ഇവർ എത്തിച്ചേരുന്ന മറ്റു സ്ഥലങ്ങളിലും വൻ ജനക്കൂട്ടമാണ് വരുന്നത്.
അനുമോദിക്കാൻ എത്തുന്നവരിൽ ചിലർ പോകാതെ അവിടങ്ങളിൽ കറങ്ങിനിൽക്കുന്നു. വിവാദ നായകർ അടക്കം മന്ത്രിമാരെ കാണാൻ എത്തുന്നുണ്ട്. സംഭാഷണങ്ങളും രഹസ്യമല്ല. ഈ അവസരം മുതലാക്കാൻ സ്റ്റിംഗ് ഓപ്പറേഷന് ഇടതുമുന്നണിയെ അനുകൂലിക്കുന്ന ചില സ്വകാര്യ ചാനലുകൾ അടക്കം തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
ഇതിനാൽ സന്ദർശകരെ നിയന്ത്രിക്കണമെന്നും സ്വകാര്യ സംഭാഷണങ്ങളിലടക്കം രഹസ്യാത്മകത സൂക്ഷിക്കണമെന്നും നിർദേശിക്കുന്നു. മന്ത്രിസഭ ചുമതല ഏറ്റതുമുതൽ അനുമോദിക്കാൻ എന്ന പേരിൽ വലിയ സംഘങ്ങളാണ് എത്തുന്നത്.
إرسال تعليق