Join News @ Iritty Whats App Group

ഹ​ണി​മൂ​ൺ കാ​ല​മാ​ണ് ഒ​ളി​കാ​മ​റ​യെ സൂ​ക്ഷി​ക്ക​ണം; മ​ന്ത്രി​മാ​രെ അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രി​ൽ വി​വാ​ദ നാ​യ​ക​ർ, സം​ഭാ​ഷ​ണം ര​ഹ​സ്യ​മ​ല്ല; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​ത്

ഹ​ണി​മൂ​ൺ കാ​ല​മാ​ണ് ഒ​ളി​കാ​മ​റ​യെ സൂ​ക്ഷി​ക്ക​ണം; മ​ന്ത്രി​മാ​രെ അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രി​ൽ വി​വാ​ദ നാ​യ​ക​ർ, സം​ഭാ​ഷ​ണം ര​ഹ​സ്യ​മ​ല്ല; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​ത്


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ​യു​ടെ ഹ​ണി​മൂ​ണ്‍ കാ​ല​ത്തു​ത​ന്നെ ഒ​ളി കാ​മ​റ ഓ​പ്പ​റേ​ഷ​നു സാ​ധ്യ​ത​യെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും ഗ​സ്റ്റ്ഹൗ​സു​ക​ളി​ലും ഇ​വ​ർ എ​ത്തി​ച്ചേ​രു​ന്ന മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് വ​രു​ന്ന​ത്.

അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ പോ​കാ​തെ അ​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​നി​ൽ​ക്കു​ന്നു. വി​വാ​ദ നാ​യ​ക​ർ അ​ട​ക്കം മ​ന്ത്രി​മാ​രെ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്. സം​ഭാ​ഷ​ണ​ങ്ങ​ളും ര​ഹ​സ്യ​മ​ല്ല. ഈ ​അ​വ​സ​രം മു​ത​ലാ​ക്കാ​ൻ സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​ന് ഇ​ട​തു​മു​ന്ന​ണി​യെ അ​നു​കൂ​ലി​ക്കു​ന്ന ചി​ല സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ അ​ട​ക്കം ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. മ​ന്ത്രി​സ​ഭ ചു​മ​ത​ല ഏ​റ്റ​തു​മു​ത​ൽ അ​നു​മോ​ദി​ക്കാ​ൻ എ​ന്ന പേ​രി​ൽ വ​ലി​യ സം​ഘ​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group