Join News @ Iritty Whats App Group

എടക്കാനത്ത് ഇടിമിന്നലിൽ വീടിന് കേടുപാട്;വീട്ടുപകരണങ്ങൾ കത്തിനശിച്ചു

എടക്കാനത്ത് ഇടിമിന്നലിൽ വീടിന് കേടുപാട്;വീട്ടുപകരണങ്ങൾ കത്തിനശിച്ചു



ഇരിട്ടി:എടക്കാനത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. എടക്കാനം ചേളത്തൂർ മുത്തപ്പൻകരി റോഡിലെ പറ നിറക്കുഴിയിൽ പി.നാരായണിയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.ശക്തമായ വേനൽ മഴയോടൊപ്പം ഉണ്ടായ
ഇടിമിന്നലേറ്റ് വീടിൻ്റെ തറയും ഭിത്തിയും വിണ്ടുകീറി. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിങ്ങും പൂർണമായി കത്തിനശിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. എണ്ണ പലഹാരമുണ്ടാക്കി ഉപജീവനം നടത്തുന്ന നാരായണിയും കുടുംബവും സംഭവസമയത്ത് വീടിനോട് ചേർന്ന പലഹാര നിർമ്മാണ ഷെഡിലായതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group