Join News @ Iritty Whats App Group

നാൽപതു വ​ർ​ഷം മു​ൻ​പ് തോ​ൽ​പ്പി​ച്ച ആ​ന്‍റ​ണി വി​ളി​ച്ചു; സ​തീ​ശ​ൻ ഫോ​ണെ​ടു​ത്തു

നാൽപതു വ​ർ​ഷം മു​ൻ​പ് തോ​ൽ​പ്പി​ച്ച ആ​ന്‍റ​ണി വി​ളി​ച്ചു; സ​തീ​ശ​ൻ ഫോ​ണെ​ടു​ത്തു



ആ​ല​പ്പു​ഴ: നാ​ലു പ​തി​റ്റാ​ണ്ട് മു​ൻ​പ് താ​ൻ തോ​ൽ​പ്പി​ച്ച വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്ത് എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ കൈ​ത​വ​ന മം​ഗ​ല​ത്ത് ആ​ന്‍റ​ണി എം. ​ജോ​ൺ. 1985 മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ആ​ന്‍റ​ണി​യോ​ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്.

വേ​ദി… മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഥ​മ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച കെ​എ​സ്‌‌​യു​വി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി വി.​ഡി. സ​തീ​ശ​ൻ. എ​തി​രാ​ളി കെ​എ​സ്‌​സി-​എം – എ​സ്എ​ഫ്ഐ സ​ഖ്യ സ്ഥാ​നാ​ർ​ഥി ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി ആ​ന്‍റ​ണി എം. ​ജോൺ.

സ​തീ​ശ​നാ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, അ​ജ​യ് ത​റ​യി​ൽ, സി.​കെ. ജീ​വ​ൻ എ​ന്നി​വ​ർ പ്ര​ചാ​ര​ണ​രം​ഗ​ത്ത്. ആ​ന്‍റ​ണി​ക്കാ​യി പ​ട​ന​യി​ച്ച​ത് കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ൻ, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ൻ​കു​ട്ടി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ. സ​ർ​വ​ക​ലാ​ശാ​ല‌​യ്ക്ക് കീ​ഴി​ലെ 58 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 115 കൗ​ൺ​സി​ല​ർ​മാ​രാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ. ഫ​ലം വ​ന്ന​പ്പോ​ൾ കെ​എ​സ്‌​സി-​എം പ്ര​തി​നി​ധി ആ​ന്‍റ​ണി​ക്ക് 62 വോ​ട്ടും സ​തീ​ശ​ന് 53 വോ​ട്ടും ല​ഭി​ച്ചു.

ഒ​ൻ​പ​ത് വോ​ട്ടി​ന് സ​തീ​ശ​നെ തോ​ൽ​പ്പി​ച്ച് ആ​ന്‍റ​ണി സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി.അ​ന്ന് തോ​റ്റും ജ​യി​ച്ചും തു​ട​ങ്ങി​യ സൗ​ഹൃ​ദം സ​തീ​ശ​നും ആ​ന്‍റ​ണി​യും ഇ​ന്നും തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പ​ദ​വി ല​ഭി​ച്ച വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ സ​തീ​ശ​നെ ആ​ന്‍റ​ണി ഫോ​ണി​ൽ വി​ളി​ച്ചു.

ത​ന്നെ തോ​ൽ​പ്പി​ച്ച സു​ഹൃ​ത്തി​ന്‍റെ ഫോ​ണെ​ടു​ത്ത നി​യു​ക്ത മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ല​ബ്ധി​യി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ൾ ര​ണ്ടു​പേ​രും വി​ജ​യി​ക​ളാ​യി​രു​ന്നു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ത​ലേ​ന്ന് ഡി​ജോ കാപ്പ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ വ​ച്ച് ഇ​രു​വ​രും നേ​രി​ൽ ക​ണ്ട് സൗ​ഹൃ​ദം പു​തു​ക്കി​യി​രുന്നു.

Post a Comment

أحدث أقدم
Join Our Whats App Group