Join News @ Iritty Whats App Group

കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ ഭാഗികമായും പൂർണമായും പൊളിച്ച റോഡുകൾ മഴ കനക്കുന്നതിന് മുമ്പ് ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് സിപിഐ എം

കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ ഭാഗികമായും പൂർണമായും പൊളിച്ച റോഡുകൾ മഴ കനക്കുന്നതിന് മുമ്പ് ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് സിപിഐ എം


ഇരിട്ടി: കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ ഭാഗികമായും പൂർണമായും പൊളിച്ച റോഡുകൾ മഴ കനക്കുന്നതിന് മുമ്പ് ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയിലാണ് ഇരിട്ടി നഗരസഭയിൽ അടക്കം വീടുകളിൽ കുടിവെള്ളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ജലവിഭവ വകുപ്പ് അധികൃതരുടെ ഉദാസീനത കാരണമാണ് പൈപ്പ് ലൈൻ പ്രവൃത്തി കരാറുകാർ വൈകിപ്പിച്ചത്. നിലവിൽ മണ്ണ് മാന്തി യന്തം ഉപയോഗിച്ച് പൊട്ടിപ്പൊളിച്ച റോഡുകൾ മുഴുവൻ നഗരസഭാ പദ്ധതിയിൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് കോൺക്രീറ്റിങ് നടത്തി ഗതാഗത യോഗ്യമാക്കിയവയാണ്. ചില റോഡുകൾ പൂർണ്ണമായി റീ താറിങ് നടത്തി നവീകരിച്ചവയാണ്. 

ഇരിട്ടി - താലൂക്കാശുപത്രി റോഡ്, താലൂക്കാശുപത്രി - കീഴൂർ റോഡ്, വള്ള്യാട് ലക്ഷം വീട് റോഡ് എന്നിവ കഴിഞ്ഞ ദിവസങ്ങളിലാണ് പൈപ്പിടാൻ പൊളിച്ചത്. മഴ പെയ്തപ്പോൾ ഇത്തരം റോഡുകൾ കാൽ നടയാത്രക്ക് പോലും പറ്റാത്ത നിലയിലായി. സ്കൂൾ തുറക്കുന്നതോടെ ഇത്തരം റോഡുകളിൽ വിദ്യാർഥികളുടെ യാത്രയും താലൂക്കാശുപത്രിയിലേക്ക് ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരുടെ യാത്രയും വലിയ ദുരിതത്തിലാവും. ഇരിട്ടി സമീപ പ്രദേശങ്ങളിലെ വാർഡുകളിലെ പല റോസുകളും ഇതേ മട്ടിൽ പൊളിച്ച് പൈപ്പിട്ടതിനെ തുടർന്ന് ഗതാഗതം ദുഷ്കരമായി. കരാറുകാരും ഉപകരാറുകാരും ജലവിഭവ വകുപ്പ് അധികൃതരും നാടെമ്പാടുമുള്ള ഈ ദുരിതം പരിഹരിക്കുന്നില്ല. 

റോഡ് പുനർ നിർമ്മിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാത്ത നിലക്കാണ് അധികൃതരുടെ പെരുമാറ്റം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മഴ ശക്തമാവും മുമ്പ് ദിവസങ്ങൾക്കകം ഇത്തരം റോഡുകൾ ബലപ്പെടുത്തി താർ ചെയ്തും കോൺക്രീറ്റ് ചെയ്തും പൂർവസ്ഥിതിയിലാക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന്‌ - സിപിഐ എം ഇരിട്ടി ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group