Join News @ Iritty Whats App Group

അ​ബ്‌​ദു​ള്‍ റ​ഹീം ജ​യി​ല്‍​മോ​ചി​ത​നാ​യി; ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്

അ​ബ്‌​ദു​ള്‍ റ​ഹീം ജ​യി​ല്‍​മോ​ചി​ത​നാ​യി; ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്


കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​യി​ലി​ൽ 20 വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ള്‍ റ​ഹീം ജ​യി​ല്‍​മോ​ചി​ത​നാ​യി. മോ​ച​ന​ത്തി​നാ​യു​ള്ള എ​ക്സി​റ്റ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സൗ​ദി ഭ​ര​ണ​കൂ​ടം റ​ഹീ​മി​ന്‍റെ എ​ക്‌​സി​റ്റ് വീ​സ​യി​ല്‍ ഒ​പ്പു​വ​ച്ചു.

യാ​ത്ര​യ്ക്കാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി അ​നു​വ​ദി​ച്ച താ​ത്കാ​ലി​ക പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് എ​ക്സി​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. വ​ലി​യ പെ​രു​ന്നാ​ൾ അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​യാ​ല്‍ ഇ​ന്നോ നാ​ളെ​യോ റ​ഹീ​മി​ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

20 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് റ​ഹീ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​കു​ന്ന​ത്.15 വ​യ​സു​കാ​ര​നാ​യ സൗ​ദി ബാ​ല​ന്‍ അ​ന​സ് അ​ൽ ഫാ​യി​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണു റ​ഹീ​മി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.
റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി​യി​ൽ സൗ​ദി ബാ​ല​ന്‍റെ കു​ടും​ബം മാ​പ്പ് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റ​ഹീ​മി​ന് മോ​ച​നം ല​ഭി​ച്ച​ത്.

34.35 കോ​ടി രൂ​പ ദ​യാ​ധ​നം സ്വീ​ക​രി​ച്ചാ​ണ് കു​ടും​ബം മാ​പ്പു ന​ൽ​കി​യ​ത്. ഈ ​വ​ലി​യ തു​ക ജ​ന​കീ​യ കാം​പ​യി​നി​ലൂ​ടെ​യാ​ണു സ​മാ​ഹ​രി​ച്ച​ത്. ദ​യാ​ധ​നം ന​ൽ​കി വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മ​റ്റ് വ​കു​പ്പു​ക​ളി​ൽ 20 വ​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​യി​രു​ന്നു വി​ധി.

Post a Comment

أحدث أقدم
Join Our Whats App Group