‘എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് വേറെ ഉദാഹരണം വേണ്ട, ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം’; വി ടി ബൽറാം
കെഎസ്ആര്‍ടിസി ബസുകളില്‍ ഉടന്‍ സൗജന്യയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത എംഎല്‍എ വി ടി ബല്‍റാം. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ടെന്ന് ബല്‍റാം പരിഹസിച്ചു. ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണമെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണ് എന്ന് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വർദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളിൽ വച്ചാണ് സമരത്തിൻ്റെ പോസ്‌റ്റർ എന്നതും കൗതുകകരമാണ് എന്നും വി ടി ബൽറാം പരിഹാസമുന്നയിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ നടപ്പിലാക്കുകതന്നെ ചെയ്യും. കുറച്ചുകൂടി നിലവാരമുള്ള, അൽപ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്നും വി ടി ബൽറാം പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ട.
സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണ്.
ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വർദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളിൽ വച്ചാണ് സമരത്തിൻ്റെ പോസ്‌റ്റർ എന്നതും കൗതുകകരമാണ്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യും, സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ.
കുറച്ചുകൂടി നിലവാരമുള്ള, അൽപ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
إرسال تعليق