കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ സാഹചര്യം ഇപ്പോഴും ഉണ്ട്; വിജയത്തിന് പിന്നാലെ കെ മുരളീധരനെ കാണാനെത്തി കെ സുധാകരൻ
തിരുവനന്തപുരം: കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ല, മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യുമെന്നും ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു
അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു.
إرسال تعليق