അമ്മയുടെ വയറ്റില്‍ കിടന്ന ആ കുഞ്ഞും കത്തിച്ചാമ്പലായത് നിമിഷ നേരം കൊണ്ട്; ആദ്യത്തെ കണ്മണിയേ ഒന്ന് കാണാൻ പോലും പറ്റാതെ അവളുടെ മടക്കം; വളരെ പ്രതീക്ഷയുടെ തുടങ്ങിയ പ്രണയ ജീവിതം എല്ലാം തകര്‍ന്നുടഞ്ഞ നിമിഷം; തന്റെ പ്രിയതമ ഗര്‍ഭിണി ആയതും തീയില്‍ ആളിക്കത്തിയതുമെല്ലാം നേരില്‍ക്കണ്ട് ഭര്‍ത്താവ്; കരഞ്ഞ് തളര്‍ന്ന് കുടുംബം; സോനയുടെ വേര്‍പാടില്‍ മുങ്ങി നാട്
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാർ തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി മരണപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാട്.
രാത്രി ഒമ്പതുമണി കഴിഞ്ഞതോടെയാണ് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച വിവരം പുറംലോകമറിയുന്നത്. വലിയൊരു ശബ്ദം കേട്ട് വയലിന് നടുവിലുള്ള റോഡിലേക്ക് ഓടിയെത്തിയ സമീപവാസികള്‍ കണ്ടത് ആളിപ്പടരുന്ന തീയില്‍ പെട്ട കാറാണ്.
ചെറുവണ്ണൂരിനെ കണ്ണീരിലാഴ്ത്തിയ കാർ അപകടം ഒരു നാടിനെയാകെ വിറപ്പിച്ചിരിക്കുകയാണ്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നായ രജിൻലാലിന്റെയും സോനയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. എന്നാല്‍, ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ആ പ്രതീക്ഷകളെല്ലാം ആളിപ്പടർന്ന തീയില്‍ കത്തിയമർന്നു. അമ്മയുടെ വയറ്റില്‍ കിടന്ന ആ പിഞ്ചുകുഞ്ഞും നിമിഷനേരം കൊണ്ടാണ് കാറിനുള്ളില്‍ കത്തിച്ചാമ്പലായത്. തന്റെ ആദ്യ കണ്‍മണിയെ ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് സോന ഈ ലോകത്തോട് വിടപറഞ്ഞത്.
യാത്രയ്ക്കിടയില്‍ കാറിന് പെട്ടെന്ന് തീപിടിച്ചപ്പോള്‍, പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ രജിൻലാലിന് തന്റെ പ്രിയതമ തീയ്ക്കുള്ളില്‍ പെട്ടുപോയത് അസഹ്യമായ വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു. ശരീരമാകെ തീപടർന്ന നിലയില്‍ പുറത്തെത്തിയ രജിൻലാല്‍, ഭാര്യയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ആഘാതത്തിലാണ്. നാട്ടുകാർ ഓടിയെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രണയജീവിതവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായതിന്റെ വലിയ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രാർത്ഥനകളോടെ കാത്തിരുന്ന ഒരു കുഞ്ഞുജീവനും അമ്മയും ദാരുണമായി വിടപറഞ്ഞത് കണ്ടുനില്‍ക്കാനാവാതെ കരഞ്ഞുതളർന്നിരിക്കുകയാണ് ആ നാട് മുഴുവൻ.
നാട്ടുകാരെല്ലാം ഒത്തൊരുമിച്ച് കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടതുകൊണ്ടാണ് തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. എന്നാല്‍, അപകടത്തില്‍പ്പെട്ടത് കക്കറമുക്ക് സ്വദേശിയും നാട്ടുകാർക്ക് ഏറെ പ്രിയങ്കരനുമായ രജിൻലാലും ഭാര്യ സോനയുമാണെന്ന വിവരമറിഞ്ഞതോടെ പ്രദേശം ഒന്നടങ്കം കണ്ണീരിലായി. ദമ്പതികള്‍ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ വലിയൊരു ജനക്കൂട്ടം തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും, അപ്പോഴേക്കും സോനയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രജിൻലാലിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നായ രജിൻലാലും സോനയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലായിരുന്നു. ആ വലിയ സന്തോഷത്തിനിടയിലാണ് ഗർഭിണിയായ പ്രിയതമയുടെ ദാരുണാന്ത്യം രജിൻലാലിന് കണ്‍മുന്നില്‍ കാണേണ്ടിവന്നത്.
ചെറുവണ്ണൂരില്‍നിന്ന് കക്കറമുക്കിലേക്കുള്ള റോഡിലേക്ക് കടന്ന് അല്പദൂരം പിന്നിട്ടപ്പോഴേക്കും വയലിന് നടുവിലുള്ള വിജനമായ സ്ഥലത്തുവെച്ചാണ് കാറില്‍ പെട്ടെന്ന് തീപടർന്നത്. രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്ത ഒതയോത്ത് മുഹമ്മദിന്റെ വാക്കുകളില്‍ ആ ഭീകരനിമിഷങ്ങള്‍ വ്യക്തമാണ്. വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും കാറില്‍ തീ ആളിപ്പടർന്നിരുന്നു.
വസ്ത്രത്തിലാകെ തീപടർന്ന നിലയില്‍ രജിൻലാല്‍ കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വയലിലെ വെള്ളമൊഴിച്ച് ഇയാളുടെ ശരീരത്തിലെ തീ കെടുത്തി. കാറിനുള്ളില്‍ മറ്റൊരാള്‍ കൂടിയുണ്ടെന്ന കാര്യം ആദ്യ നിമിഷങ്ങളില്‍ ആർക്കും മനസ്സിലായിരുന്നില്ല. പിന്നീട് സോന ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞ് വാതില്‍ തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്കായതിനാല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കി.
ഒടുവില്‍ സോനയെ പുറത്തെടുത്ത് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കുമ്പോള്‍ നേരിയ ജീവന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ ആ ജീവൻ പൊലിയുകയായിരുന്നു. കണ്‍മുന്നില്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ കത്തിയമർന്നതിന്റെ വൻ ആഘാതത്തിലാണ് ഇപ്പോള്‍ ആ ഗ്രാമം മുഴുവൻ.
Post a Comment