ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടക്കുന്ന എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം എന്നുള്ളതുകൊണ്ട് നിയമോപദേശം തേടിയതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
എസ്ഐടിയെ മാറ്റാനുള്ള അധികാരം ഞങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് പറഞ്ഞ മന്ത്രി ഹൈക്കോടതിയാണ് അവരെ നിയമിച്ചിട്ടുള്ളതെന്നും ഓര്‍മ്മിപ്പിച്ചു. നിയമവശം പരിശോധിച്ചിട്ടേ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുകയുള്ളുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഒരു കാരണവശാലും ഒരു ക്ഷേത്ര സ്വത്തും അപഹരിക്കാന്‍ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
إرسال تعليق