Join News @ Iritty Whats App Group

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും


എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ ലോക്ഭവനില്‍ എംഎല്‍എ ആയി പ്രതിജ്ഞയെടുത്തു. നാളെ രാവിലെ ഒമ്പത് മണിക്കാണ് 139 പേരുടെ സത്യപ്രതിജ്ഞ. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്. മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഈ മാസം 29നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.

Post a Comment

أحدث أقدم
Join Our Whats App Group