Join News @ Iritty Whats App Group

പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം, പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ

പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം, പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ


തിരുവനന്തപുരം: പിണറായിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഒടുവിൽ നിലപാട് മാറ്റി സർക്കാർ. പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ. 4 വർഷത്തിന് ശേഷമാണ് യൂത്ത്കോൺഗ്രസുകാർക്കെതിരായ വകുപ്പ് കുറവ് ചെയ്ത് റിപ്പോർട്ട് നൽകിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.വ്യോമയാന വകുപ്പിന് കേന്ദ്രസർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. എന്നിട്ടും വകുപ്പ് മാറ്റി കുറ്റപത്രം എൽഡിഎഫ് സർക്കാർ നൽകിയില്ല. 

ഭരണമാറ്റത്തിന് പിന്നാലെ ഗുരുതര വകുപ്പ് ഒഴിവാക്കി റിപ്പോർട്ട് നൽകി. കണ്ണൂർ തിരുവനന്തപുരം യാത്രക്കിടെയാണ് വിമാനത്തിനുഉളിൽ വച്ച് പിണറായിയെ യൂത്ത്കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എനിവരായിരുന്നു പ്രതികൾ. മുൻ എംഎൽഎ ശബരിനാഥനെ ഗൂഡാലോചന കേസിലും പ്രതി ചേർത്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group