Join News @ Iritty Whats App Group

‘വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം’; സാദിഖലി ശിഹാബ് തങ്ങൾ

‘വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം’; സാദിഖലി ശിഹാബ് തങ്ങൾ


കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ പ്രതികരണവുമായി ലീഗ് നേതൃത്വം. വിഡി സതീശന് അഭിന്ദനങ്ങൾ നേരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

ലീഗിന്റെ അഭിപ്രായം അറിയാനായി ഇന്നും ഖർഗെ വിളിച്ചിരുന്നുവെന്നും തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇനി 5 വർഷം യു ഡിഎഫിന്റെ ഭരണമാണ് ജനവിധി മാനിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group