Join News @ Iritty Whats App Group

കുഞ്ഞിപ്പറമ്പില്‍ പുലി ഇറങ്ങിയതായി സംശയം; ജനങ്ങള്‍ ആശങ്കയില്‍

കുഞ്ഞിപ്പറമ്പില്‍ പുലി ഇറങ്ങിയതായി സംശയം; ജനങ്ങള്‍ ആശങ്കയില്‍


യ്യാവൂര്‍: കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ്‌ വാര്‍ഡില്‍ പുലി ഇറങ്ങിയതായുള്ള സംശയത്തെ തുടര്‍ന്ന്‌ പ്രദേശവാസികള്‍ ആശങ്കയിലായി.

കുന്നത്തൂര്‍ ഫോറസ്‌റ്റ് മേഖലക്ക്‌ സമീപം വസിക്കുന്ന ചെറുവേലില്‍ മോഹന്‍ദാസിന്റെ വീട്ടുമുറ്റത്ത്‌ കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന നായകളില്‍ ഒന്നിനെ മൂന്ന്‌ ദിവസം മുമ്പ്‌ അജ്‌ഞാത വന്യജീവി ചങ്ങല പൊട്ടിച്ച്‌ പിടിച്ചു കൊണ്ടുപോയിരുന്നു.

മറ്റൊരു നായയെ കഴിഞ്ഞ ദിവസം രാത്രിയില്‍ കഴുത്തില്‍ കടിയേറ്റ നിലയിലും കാണപ്പെടുകയുണ്ടായി. ആക്രമിച്ച വന്യജീവി പുലിയാണെന്ന്‌ സംശയിക്കുന്നതായി സംഭവ സ്‌ഥലം സന്ദര്‍ശിച്ച ഫോറസ്‌റ്റ് ഉദാ്യേഗസ്‌ഥര്‍ പ്രദേശവാസികളെ അറിയിച്ചു . പുലിയുടേതെന്ന്‌ കരുതുന്ന കാല്‍പാടുകളും, രോമങ്ങളും കണ്ടതിന്റെ അടിസ്‌ഥാനത്തില്‍ പുലിതന്നെയാണെന്ന നിഗമനത്തിലാണ്‌ നാട്ടുകാരും. പാടാംകവല ഫോറസ്‌റ്റര്‍, ഡിഎഫ്‌ഒ, എംഎല്‍എ എന്നിവരെ വിവരം അറിയിച്ചതായും വനം വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌ഥലം സന്ദര്‍ശിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു ബെന്നി പറഞ്ഞു. പഞ്ചായത്ത്‌ സെക്രട്ടറി എസ്‌. സ്‌മിത, വൈസ്‌ പ്രസിഡന്റ്‌ പി.കെ. ബാലകൃഷ്‌ണന്‍, വാര്‍ഡ്‌ മെമ്പര്‍മാരായ ടെന്‍സണ്‍ ജോര്‍ജ്‌ കണ്ടത്തിന്‍കര, മിനി മനോജ്‌ എന്നിവരും സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group