അത്രമേൽ നൊമ്പരക്കടലായി കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജ്, മുങ്ങിമരിച്ച പ്രിയ സഹപാഠികൾക്ക് വിട, അന്ത്യോപചാരം അർപ്പിച്ച് കലാലയം
കൊച്ചി: എറണാകുളം കോതമംഗലത്ത് പലവൻപടി പുഴയിൽ മുങ്ങി മരിച്ച മൂന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികളുടെയും മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിൽ പൊതുദർശനത്തിന് വെച്ചു.
കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ്, എന്നിവരാണ് ഇന്നലെ പുഴയിൽ കുളിക്കാനിരങ്ങിയപ്പോൾ മുങ്ങി മരിച്ചത്. വിദ്യാർത്ഥികളും, അധ്യാപകരും, മാനേജ്മെന്‍റ് പ്രതിനിധികളും അന്ത്യോപചാരം അർപ്പിച്ചു. ഡീൻ കുര്യാക്കോസ് എം പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു തുടങ്ങിയ ജനപ്രതിനിധികളും എത്തിയിരുന്നു. 9 പേരടങ്ങുന്ന സംഘം ഇടമലയാർ പവർഹൗസിന് സമീപം പലവൻപടി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് 3 പേർ അപകടത്തിൽപെട്ടത്. ഒഴുക്കിൽപ്പെട്ട മുന്ന് പേരെയും ഫയർഫോഴ് മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment