Join News @ Iritty Whats App Group

'ആശുപത്രികളിൽ ശുചിത്വമില്ലെങ്കിൽ ഒരു രോഗത്തിന് ചികിത്സക്കെത്തിയവർ പല രോഗങ്ങളുമായി തിരിച്ചു പോകും': ആരോഗ്യമന്ത്രി കെ. മുരളീധരൻ

'ആശുപത്രികളിൽ ശുചിത്വമില്ലെങ്കിൽ ഒരു രോഗത്തിന് ചികിത്സക്കെത്തിയവർ പല രോഗങ്ങളുമായി തിരിച്ചു പോകും': ആരോഗ്യമന്ത്രി കെ. മുരളീധരൻ


തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ശുചിത്വം ഇല്ലതായാൽ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി 29-ാം വാർഷിക സമ്മേളനം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്ത ബാഗുകൾ ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെൻപോളിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ കഴിയുവിധം മാനേജ്മെന്റ് ട്രേഡ് യൂണിയൻ സൗഹൃദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിയൻ ജനറൽ സെക്രട്ടറി വി. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എം. ആർ. ബൈജു, എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ, എ. ജോർജ്കുട്ടി, എസ് ഷംസുദ്ദീൻ, എ. ഷമീർ, എ.കെ അനൂപ്, വി. എസ് വിനു, എം. ഉണ്ണിക്കൃഷ്ണൻ, ഡി.സി ഷാലു, എസ് അജിത്ത്, ഷാഹിന ബീവി, അതിഥി കൃഷ്ണ ദേവ് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group