Join News @ Iritty Whats App Group

മലയോരത്ത്‌ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി വ്യാപകമാവുന്നു

മലയോരത്ത്‌ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി വ്യാപകമാവുന്നു


ലയോര മേഖലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. പേരാവൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍.

2026 ജനുവരി മുതല്‍ മേയ്‌ വരെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ആകെ 29 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തു. രണ്ടാം വാര്‍ഡായ കരിയാലാണ്‌ ഏറ്റവും കൂടുതല്‍ രോഗബാധ സ്‌ഥിരീകരിച്ചിരിച്ചത്‌. ഒരു മരണമടക്കം 14 കേസുകളാണ്‌ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ജനുവരിയില്‍ വാര്‍ഡ്‌ 14, 15 എന്നിവിടങ്ങളിലായി രണ്ട്‌ കേസുകളാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയതത്‌.

ഫെബ്രുവരിയില്‍ എട്ടാം വാര്‍ഡില്‍ ഒരു കേസ്‌ കണ്ടത്തി. മാര്‍ച്ചില്‍ രോഗബാധ വര്‍ധിച്ച്‌ അഞ്ച്‌ കേസുകളായി. ഇതില്‍ നാല്‌ കേസുകള്‍ ഏഴാം വാര്‍ഡിലും ഒരു കേസ്‌ അഞ്ചാം വാര്‍ഡിലുമായിരുന്നു. ഏപ്രിലില്‍ രോഗവ്യാപനം രൂക്ഷമായെന്നാണ്‌ റിപ്പോര്‍ട്ട്‌. മഞ്ഞപ്പിത്തത്തിനെതിരേ ബോധവത്‌കരണത്തിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്ുയന്നതിനൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവത്‌കരണവും നടത്തി വരുന്നുണ്ട്‌.

കുടിവെള്ള മലിനീകരണവും ശുചിത്വ പ്രശ്‌നങ്ങളും രോഗവ്യാപനത്തിന്‌ കാരണമാകാമെന്ന ആശങ്ക ഉയരുന്നുണ്ട്‌. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

ആറളം പഞ്ചായത്തില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട്‌ ചെയ്‌ത വീര്‍പ്പാടം, പൂതക്കുണ്ട്‌, പുതിയങ്ങാടി പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.രോഗം റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രദേശങ്ങളില്‍ ഉറവിട നശീകരണം, മരുന്ന്‌ തളിക്കല്‍, കിണറുകള്‍ ബ്ലീച്ചിംഗ്‌ പൗഡര്‍ ഉപയോ ഗിച്ച്‌ സൂപ്പര്‍ ക്ലോറിനേഷന്‍, ആ രോഗ്യ ബോധവത്‌കരണ ക്ലാസ്‌ എന്നിവ നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group