കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്? സിജെപിക്ക് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ, അക്കൗണ്ട് വിലക്കിയതിൽ മൗനം തുടർന്ന് കേന്ദ്രം
ദില്ലി: കോക്രോച്ച് ജനതാ പാർട്ടിയെ ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയതിൽ മൗനം തുടർന്ന് കേന്ദ്ര സർക്കാർ. അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ നീക്കം നടന്നോയെന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു. ശശി തരൂർ സിജെപിയെ അനുകൂലിച്ചെങ്കിലും സാഹചര്യം നിരീക്ഷിച്ച ശേഷം പ്രതികരണം മതിയെന്ന നിലപാടിലാണ് കോൺഗ്രസ്
إرسال تعليق