വിവാദങ്ങൾ ഉണ്ടാക്കി നടന്ന രാഷ്ട്രീയക്കാരെ ജനം പുറത്താക്കി; ബിജെപിക്ക് ജനങ്ങൾ അവസരം തന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വിവാദങ്ങൾ ഉണ്ടാക്കി നടന്ന രാഷ്ട്രീയക്കാരെ ജനം പുറത്താക്കിയെന്ന് രാജീവ് ചന്ദ്രശേഖർ. നിയമസഭയ്ക്കുള്ളിൽ ജനങ്ങൾക്കായി നിലകൊള്ളും. ബിജെപിയ്ക്ക് ജനങ്ങൾ അവസരം തന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തിൽ മാജിക്ക് ഇല്ല. സിപിഎമ്മിൻ്റെ നുണപ്രചാരണങ്ങളെ വോട്ടർമാർ പൊളിച്ചെഴുതി. ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് രാജീവ് ചന്ദ്രശേഖർ. എല്ലാ പ്രശ്നത്തിനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ കൃത്യമായ മറുപടി നൽകി.
പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയും അഴിമതിയും ജനങ്ങൾ മടുത്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം. വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആദിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.
പുതിയ നേമം നിയോജക മണ്ഡലത്തിൽ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടന്നത്. മൂന്ന് തവണയും എൽഡിഎഫ് സ്ഥാനാർഥിയായി വി ശിവൻകുട്ടി തന്നെയായിരുന്നു രംഗത്ത് ഇറങ്ങിയത്. 2011-ൽ ഒ രാജഗോപാലിനെ തോൽപ്പിച്ച ശിവൻകുട്ടി, 2016ൽ ഒ രാജഗോപാലിനോട് അടിയറവു പറയേണ്ടി വന്നു. ബിജെപിയുടെ ഈ വിജയം അഞ്ച് വർഷം സിപിഎമ്മിനെ വേട്ടയാടുകതയായിരുന്നു. എന്നാൽ 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപി അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞതായിരുന്നു ബിജെപിയുടെ പ്രതീക്ഷ
Post a Comment