Join News @ Iritty Whats App Group

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെ സ്ഥലം മാറ്റി

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെ സ്ഥലം മാറ്റി


ണ്ണൂർ : ജില്ലാ കളക്ടർ അരുണ്‍ കെ വിജയനെ സ്ഥലം മാറ്റി. അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായാണ് സർക്കാർ നിയമിച്ചത്.

പകരം പി വിഷ്‌ണു രാജിനെ കണ്ണൂർ കളക്ടറായി നിയമിച്ചു. ഐ എ എസ് തലപ്പത്ത് വലിയ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പല ജില്ലകളിലെയും കളക്ടർമാരെ മാറ്റിയപ്പോള്‍ അരുണ്‍ കെ വിജയനെ മാറ്റാൻ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുണ്‍ കെ വിജയൻ.

അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ യാത്രയയപ്പ് യോഗത്തില്‍ എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിച്ചു കൊണ്ടു സംസാരിച്ചപ്പോള്‍ കേട്ടു നിന്ന കളക്ടർ എതിർത്തില്ലെന്നായിരുന്നു ആരോപണം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും കുടുംബവും കളക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group