Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് നേരെ അക്രമം; കാരുണ്യ ഫാര്‍മസിയുടെ ചില്ല് തകര്‍ന്നു

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് നേരെ അക്രമം; കാരുണ്യ ഫാര്‍മസിയുടെ ചില്ല് തകര്‍ന്നു


ണ്ണൂർ: ജില്ലാ ആശുപത്രിക്ക് നേരെ അഞ്ജാതൻ നടത്തിയ അക്രമത്തില്‍ കാരുണ്യ ഫാർമസി യുടെജനല്‍ ചില്ല് തകർന്നു. ആശുപത്രിയിലെ പോളി ബ്ലോക്കില്‍ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ ജനല്‍ ഗ്ലാസാണ്കഴിഞ്ഞ ദിവസം തകർത്തത്.

കെട്ടിടത്തിന്റെ പിറക് വശത്ത് കൂടി വന്ന ആളാണ്‌അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ജീവനക്കാർ അപ്പോള്‍ത്തന്നെ ഓഫീസില്‍ അറിയിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ സിറ്റി പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ജില്ലാആശുപത്രിക്ക് നേരെ ഇതിനു മുമ്പും സമാന രീതിയിലുളള അതിക്രമങ്ങളുണ്ടായിട്ടുണ്ട്. മഴ പെയ്താല്‍ തകർന്ന ജനലിലൂടെ മുറിക്കകത്തേക്ക് വെള്ളം ഊർന്നിറങ്ങാൻ സാധ്യതയുള്ളതിനാല്‍ ആ ഭാഗത്ത് ബോർഡ് വെച്ച്‌ മറച്ചിരിക്കയാണ് ജീവനക്കാർ.

Post a Comment

أحدث أقدم
Join Our Whats App Group