കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഇളനീരാട്ടത്തിനായുള്ള വ്രതസംഘം സങ്കേതത്തില്‍ പ്രവേശിച്ചു
മനേക്കര : കൊട്ടിയൂർ വൈശാഖ മഹോത്സത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തില്‍ പ്രവേശിച്ചു.
വി കെ ദേവദാസ് മൂപ്പൻ്റ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്.
ജൂണ്‍ 5 ന് ഇവർ കൊട്ടീയൂരിലേക്ക് യാത്ര തിരിക്കും.കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വ്രതാനുഷ്ഠാനത്തിന് സങ്കേതങ്ങളില്‍ തണ്ണീർ കുടിയോടെയാണ് തുടക്കമാവുന്നത്. മനേക്കര മനത്താനത്ത് സങ്കേതം ഇളനീർ സമർപ്പണത്തിന് നൂറ്റാണ്ടിന്റെ നിറവിലെത്തിയിരിക്കുകയാണ്. ഈ വർഷവും സങ്കേതം ഇവിടെ ഉണർന്നുവന്നത് ശ്രദ്ധയാകർഷിക്കുകയാണ്.
إرسال تعليق